പുതുനഗരം: സ്ലാബുകൾ ഇല്ലാത്ത ഓടകളിൽ വീണ്ടും വാഹനാപകടം. കൊടുവായൂർ-പുതുനഗരം പ്രധാന റോഡിലും മംഗലം-ഗോവിന്ദാപുരം റോഡിൽ കൊടുവായൂർ, കൊല്ലങ്കോട് ടൗണുകളിലുമാണ് അപകടം വ്യാപകമായത്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ രണ്ട് ഇരുചക്ര വാഹനങ്ങളാണ് കൊടുവായൂർ ടൗണിൽ ഓടകളിൽ കുടുങ്ങി യാത്രക്കാർക്ക് പരിക്കേറ്റത്. കാൽനടക്കാരും ഓടയിൽ കുടുങ്ങുന്നുണ്ട്.
ഓടകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. ഓടകളിലെ മാലിന്യം പഞ്ചായത്ത് നീക്കം നീക്കംചെയ്യാത്തതും വിനയായി. സ്ലാബുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും പരസ്പരം പഴിചാരുന്നുണ്ടെങ്കിലും കൂടുതൽ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണ്.
കൊല്ലങ്കോട് യോഗിനിമാത, പി.കെ.ഡി.യു.പി എന്നീ സ്കൂളുകൾക്കു സമീപം സ്ലാബില്ലാത്ത ഓടകൾ വ്യാപകമായതിനാൽ വിദ്യാർഥികളുടെ സൈക്കിളുകൾ അപകടത്തിൽപെടാറുണ്ട്. അപകടങ്ങൾ ഇല്ലാതാക്കാൻ ഓടകളിൽ സ്ലാബുകൾ സ്ഥാപിച്ച് തെരുവുവിളക്കുകൾ കൂടുതലായി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.