പുളിയംപുള്ളിയിൽ പ്രദീപിന്റെ വീടിന്റെ ഭിത്തി കാട്ടാന കുത്തിയ നിലയിൽ
മുണ്ടൂർ: വീട്ടുമുറ്റത്തെത്തിയ കാട്ടുകൊമ്പന്റെ ആക്രമണത്തിൽനിന്ന് വീട്ടുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുപ്പരിയാരം പഞ്ചായത്തിലെ പുളിയംപുള്ളിയിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ കാട്ടാന വീടിന്റെ ഭിത്തിയിൽ കുത്തുന്ന ശബ്ദംകേട്ടാണ് വീട്ടുകാർ ഉണർന്നത്. പുളിയംപുള്ളിയിൽ പ്രദീപിന്റെ വീടിനുനേരെ പാഞ്ഞടുത്ത കാട്ടാന ഭിത്തി കൊമ്പുകൊണ്ട് കുത്തി തകർക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ പ്രദീപ് അത്ഭുതകരമായാണ് കാട്ടാനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്.
ആക്രമിക്കാൻ വേണ്ടി പ്രദീപിനെ ഓടിച്ചപ്പോൾ വീട്ടിനകത്ത് കയറി വാതിലടക്കുകയായിരുന്നു. മുണ്ടൂർ, പുതുപ്പരിയാരം പഞ്ചായത്തുകളിലെ വനാതിർത്തിപ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. രണ്ടു മാസത്തിനകം പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. കൃഷി നശിപ്പിക്കുന്നതിനും കുറവില്ല. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ജനവാസ മേഖലയിൽനിന്ന് കൊണ്ടുപോകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.