ആലത്തൂർ: കാവശ്ശേരി മുപ്പുപറമ്പ് കല്ലത്താണി പറമ്പിൽ സതീഷിെൻറ വീടിന് തീപിടിച്ച് വായ്പയെടുത്ത 35,000 രൂപയുൾപ്പെടെ കത്തിനശിച്ചു.
ഓല മേഞ്ഞ വീടാണ് കത്തിയത്. ആലത്തൂരിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കൂലിപ്പണിക്കാരനാണ് സതീഷ്. ഭാര്യ സൗമ്യയും അഞ്ചും മൂന്നും വയസ്സുള്ള രണ്ടു മക്കളുമാണുള്ളത്.
പാചക ഗ്യാസ് എടുക്കാനായി സൗമ്യയും കുട്ടികളും റോഡിലേക്ക് പോയ സമയത്താണ് സംഭവം. രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.