സൗ​ഖ്യം ചി​കി​ത്സ പ​ദ്ധ​തി പ​റ​മ്പി​ക്കു​ളം അ​ല്ലി​മൂ​പ്പ​ൻ കോ​ള​നി​യി​ൽ ന​ട​ത്തി​യ

മെ​ഡി​ക്ക​ൽ ക്യാ​മ്പ്

സൗഖ്യം: പറമ്പിക്കുളത്ത് ചികിത്സ പദ്ധതി: ആദിവാസി മേഖലകളിൽ സഞ്ചരിക്കുന്ന ആശുപത്രി

പറമ്പിക്കുളം: പറമ്പിക്കുളത്തിനകത്തെ ഉൾപ്രദേശങ്ങളിലും ആദിവാസി മേഖലകളിലുമായി അഞ്ച് ദിവസം നീളുന്ന സഞ്ചരിക്കുന്ന ആശുപത്രിയിലൂടെ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടന്നു. രമ്യ ഹരിദാസ് എം.പിയുടെ ആരോഗ്യ പദ്ധതിയായ 'സൗഖ്യ'ത്തിന്‍റെ ഭാഗമായി ജില്ലയിലെ ആദിവാസി മേഖലകളിൽ നടത്തുന്ന ക്യാമ്പ് വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്.

പറമ്പിക്കുളത്തെ തേക്കടി കോളനി, അല്ലി മൂപ്പൻ കോളനി, മൂപ്പതേക്കർ കോളനി, പറമ്പിക്കുളം ടൗൺ, സുങ്കം കോളനി, കുരിയാർ കുറ്റി എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിലൂടെ 420ലധികം രോഗികളെ ചികിത്സിച്ച് മരുന്നുകൾ വിതരണം ചെയ്തു.

എറണാകുളം ആസ്റ്റർ മെഡ്സിറ്റിയുടെയും നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങിന്‍റെയും വനം വകുപ്പിന്‍റെയും നേതൃത്വത്തിൽ ഇതിഹാസ് ഫൗണ്ടേഷന്‍റെയും ലയൺസ് ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്‍റെയും സഹകരണത്തോടെയാണ് സഞ്ചരിക്കുന്ന ആശുപത്രിയിലൂടെ സൗജന്യ മെഡിക്കൽ ക്ലാസ് സംഘടിപ്പിച്ചത്. വിദഗ്ധരായ മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.

പറമ്പിക്കുളം വൈൽഡ് ലൈഫ് വാർഡൻ എസ്. വൈശാഖൻ, റേഞ്ച് ഓഫിസർമാരായ എൻ.എം. ബാബു, എസ്. ഗണേശൻ, സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ, ആസ്റ്റർ മെഡ്സിറ്റി സി.എസ്.ആർ മേധാവി ലത്തീഫ് കാസിം, പി.ആർ. അനിൽകുമാർ, മീനാക്ഷി, ജോസ്ന ജോർജ്, മെബിന തമ്പി എന്നിവർ സംസാരിച്ചു. തുടർചികിത്സ വേണ്ട രോഗികളുടെ ചികിത്സ പൂർണമായും സൗജന്യമായി ആസ്റ്റർ മെഡ്സിറ്റി ഏറ്റെടുത്തു നടത്തും.

Tags:    
News Summary - Hospital traveling in tribal areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.