ശിവപ്രസാദ് പാലോട്
തച്ചനാട്ടുകര: ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ് തച്ചനാട്ടുകര സ്വദേശി ശിവപ്രസാദ് പാലോടിന്. അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകമാണ് ഗുരുശ്രേഷ്ഠ പുരസ്കാരം ഏർപ്പെടുത്തിയത്. ഫെബ്രുവരിയിൽ തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുണ്ടൂർക്കുന്ന് വി.പി.എ.യു പി സ്കൂൾ അധ്യാപകനാണ് ശിവപ്രസാദ് പാലോട്. അധ്യാപന മേഖലയിലെയും സാഹിത്യ സാംസ്കാരിക മേഖലകളിലെയും സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. കാഴ്ചയില്ലാത്തവർക്ക് സാഹിത്യ കൃതികൾ വായിച്ച് നൽകുന്ന ഓഡിയോബുക്ക്, ബൾബ്, സോപ്പ്, ഡിറ്റർജൻറ് നിർമാണങ്ങളിൽ പരിശീലനം, പഠനോപകരണ നിർമാണ ശിൽപശാലകൾ, കുട്ടികൾക്കായി പരീക്ഷണ കളരികൾ, സാഹിത്യ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാൻ ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.