കാടുമൂടിക്കിടക്കുന്ന പത്തിരിപ്പാല ഗവ. കോളജ്
പത്തിരിപ്പാല: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജും പരിസരവും കാടുമൂടിയതോടെ വിദ്യാർഥികൾ ദുരിതത്തിൽ. 400 പേർ പഠിക്കുന്ന കോളജിലേക്ക് പോകുന്ന വഴിയും പരിസരവും കാടും പൊന്തയും നിറഞ്ഞിരിക്കുന്നു.
മുട്ടോളം പുല്ലു വളർന്നിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഭയന്നാണ് വിദ്യാർഥികളുടെ യാത്ര. കാട് നിറഞ്ഞതിനാൽ ഇഴജന്തുക്കൾ ക്ലാസ് മുറിയിലേക്ക് കടക്കാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസമാണ് മങ്കര ഹയർ സെക്കൻഡറി സ്കൂളിനകത്ത് പാമ്പ് കയറി കുട്ടിയുടെ കാലിൽ ചുറ്റിയത്. കാട് വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.