കോങ്ങാട്: പൂതംകോട് ചീപ്പാറയിൽ മൂന്ന് യുവാക്കളെ ആക്രമിച്ചു വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്നേഹം വീട്ടിൽ വിഷ്ണു (25), പുതംകോട് പൂളക്കൽ വിപിൻദാസ് (29), ഇടുക്കി പള്ളാടത്ത് വീട്ടിൽ അഖിൽ (20), ഇടുക്കി മൂലയിൽ വീട്ടിൽ അശോക് (22) എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 11ന് രാവിലെ 10നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പാലക്കാട് കല്ലേക്കാട് സ്വദേശി മുനീറിന് പൂതനൂർ സ്വദേശി ശ്യാം 10 ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ശ്യാം നിർദേശിച്ച പ്രകാരം ഇയാളുടെ വീട്ടിലേക്ക് പണം കൈപ്പറ്റാൻ മുനീർ സുഹൃത്തുക്കളായ കള്ളിക്കാട് സ്വദേശി സജ്ജാദ് (32), കഞ്ചിക്കോട് മുക്രോണി സുധീഷ് (31), മേപ്പറമ്പ് ഹക്കീം (32) എന്നിവരെ അയച്ചു.
മൂവർ സംഘത്തെ ശ്യാമും സഹോദരൻ ശബരിയുമടങ്ങുന്ന സംഘം വഴിയിൽ തടയുകയും സംഘം ചേർന്ന് ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.സംഭവത്തിൽ സാരമായി പരിക്കേറ്റ സജ്ജാദ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഉപയോഗിച്ച വാഹനവും വാളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ ശ്യാം, ശബരി എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.