കോട്ടായിയിൽ ആരോഗ്യ വകുപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്‍റ് എ. സതീഷ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range പനിയും മഞ്ഞപ്പിത്തവും: കോട്ടായിയിൽ ആരോഗ്യ വകുപ്പ് യോഗം
കോട്ടായി: പകർച്ചപ്പനി വ്യാപകമാവുകയും മഞ്ഞപ്പിത്തം ബാധിച്ച് പിഞ്ചുബാലിക മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ചേർന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്‍റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൻ വി. വിനിത അധ‍്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് സി.ആർ. അനിത, കുഴൽമന്ദം ഹെൽത്ത് സൂപ്പർവൈസർ ഗണേഷ് ബാബു, കോട്ടായി ഹെൽത്ത് ഇൻസ്പെക്ടർ സുധ, എൽ.എച്ച്.ഐ ഷേർളി, പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളുടെ പ്രതിനിധികൾ, ആശുപത്രി പ്രതിനിധികൾ, ആശ വർക്കർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.