Posted On
date_range Updated On
date_range തിരുവോണത്തിന് കഞ്ഞിവെച്ച് കർഷക പ്രതിഷേധം
ആലത്തൂർ: തിരുവോണ ദിവസം പൊതുനിരത്തിൽ കഞ്ഞിവെച്ച് കഴിച്ച് കർഷക പ്രതിഷേധം. കർഷക കോൺഗ്രസ് കാവശ്ശേരി മണ്ഡലം കമ്മിറ്റിയാണ് കഴനി ചുങ്കത്ത് സമര പരിപാടി നടത്തിയത്. അളന്ന നെല്ലിന്റെ വില തരാതെ ഓണക്കാലത്തും ദുരിതം സമ്മാനിച്ച സർക്കാർ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ആർ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പ്രസിഡന്റ് എൻ. രവി അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്. സതീഷ് കുമാർ, കെ.ബി. ശ്രീപ്രസാദ്, എം. കൊച്ചുകൃഷ്ണൻ, പി. ശിവദാസ്, ടി.ആർ. സൂര്യപ്രകാശ്, റിനാസ് യൂസഫ്, പ്രജിത്, ജി. ഗുരുവായൂരപ്പൻ, മധു, മനോജ് പണിക്കർ, ടി. പ്രതീഷ് രഞ്ജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.