പാ​ല​ക്ക​യം ​മലനിരകൾ

കാ​ർ​ഷി​ക വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​മാ​യി പാ​ല​ക്ക​യ​ത്തെ ക​ർ​ഷ​ക​ർ

ത​ച്ച​മ്പാ​റ: പാ​ല​ക്ക​യ​ത്തി​ന്‍റെ ഹ​രി​ത സൗ​ന്ദ​ര്യ​ത്തെ​യും ജൈ​വ​കൃ​ഷി​യെ​യും ഫാം ​സ​ന്ദ​ർ​ശ​ന​ത്തെ​യും കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത-​ഗ്രാ​മീ​ണ-​വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​മാ​യി ത​ദ്ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്ത്. ക​ര്‍ഷ​ക​ര്‍ക്ക് മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യം ഒ​രു​ക്കു​ക, ഗ്രാ​മ, പ്രാ​ദേ​ശി​ക സ​മൂ​ഹ വി​ക​സ​ന​ത്തി​ന് വി​നോ​ദ സ​ഞ്ചാ​ര​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക, ത്തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കൃ​ഷി​യെ അ​റി​യു​ക, മി​ക​ച്ച സാ​മൂ​ഹി​ക, പാ​രി​സ്ഥി​തി​ക സ​ന്തു​ല​നം സ​മൂ​ഹ​ത്തി​ല്‍ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യി​ലൂ​ന്നി​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്.

പാ​ര​മ്പ​ര്യ കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ധാ​രാ​ളം ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ​യു​ണ്ട്. എ​ല്ലാ​വി​ധ കാ​ർ​ഷി​ക വി​ള​ക​ളും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് കൃ​ഷി ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ല്ലാ​ർ​പു​ഴ, ചീ​നി​ക്ക​പ്പാ​റ പു​ഴ, അ​ച്ചി​ല​ട്ടി പു​ഴ, മു​ണ്ട​നാ​ട​ൻ പു​ഴ എ​ന്നി​വ​യാ​ണ് കൃ​ഷി​ക്കും ജ​ല​സേ​ച​ന​ത്തി​നു​മാ​യു​ള്ള​ത്. പാ​ര​മ്പ​ര്യ ത​നി​മ വി​ളി​ച്ചോ​തു​ന്ന ഗോ​ത്ര​ക​ല​ക​ൾ, നാ​ട​ൻ പാ​ട്ട്, ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ൾ, ക​ര​കൗ​ശ​ല നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് വ​ള​രെ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​ല​നി​ര​ക​ളി​ലേ​ക്ക് ട്ര​ക്കി​ങ് ന​ട​ത്തു​ന്ന​ത് സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​വും. നാ​ട​ൻ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​നാ​വും. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ക​ർ​ഷ​ക പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ ബി​ജു ജോ​സ​ഫി​ന്റെ ഫാം ‘​ഗ്രീ​ൻ പാ​ല​ക്ക​യം’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി കോ​ഓ​ഡി​നേ​റ്റ​ർ സ​ജീ​വ് പാ​ല​ക്ക​യം അ​റി​യി​ച്ചു.

Tags:    
News Summary - Farmers of Palakkayam with Agricultural Tourism Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.