ഗംഗാധരൻ പൊലീസുകാർക്കൊപ്പം
Posted On
date_range Updated On
date_range വ്യാജമദ്യം നിർമിച്ച ആളെ പിടികൂടി
കിഴക്കഞ്ചേരി: വീടിെൻറ പിറകുവശത്ത് വ്യാജമദ്യം നിർമിച്ചുകൊണ്ടിരുന്ന ആളെ മംഗലംഡാം പൊലീസ് പിടികൂടി. ഇളവംപാടം-തച്ചക്കോട് പൊട്ടംകുഴിയിൽ ഗംഗാധരനാണ് (56) പിടിയിലായത്.
10 ലിറ്റർ വാഷും അരലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് മംഗലംഡാം പൊലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. മംഗലംഡാം സി.ഐ കെ.ടി. ശ്രീനിവാസൻ, എസ്.ഐ സുന്ദരൻ, അബ്ദുന്നാസർ, ഷിജു, മനോജ്, ശിവദാസൻ, ഷെഫിമോൻ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.