പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കരിയ ഉദ്ഘാടനം ചെയ്യുന്നു
ആരോഗ്യ കേന്ദ്രങ്ങൾക്ക് ‘അടിയന്തര ചികിത്സ’; പള്ളിപ്പുറത്ത് ഇനി വൈകീട്ടും ചികിത്സ
തൃത്താല: പരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി തുടങ്ങി. 2023-24 സാമ്പത്തിക വർഷത്തെ ഫണ്ടിൽനിന്ന് ഒമ്പത് ലക്ഷം രൂപ ഇതിനായി വകയിരുത്തി. ദിനേന 200ലധികം രോഗികൾ ചികിത്സക്കെത്തുന്ന ആരോഗ്യ കേന്ദ്രമാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കരിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷിത ദാസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബി എടമന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ഹസ്സൻ, ജില്ല പഞ്ചായത്ത് അംഗം കമ്മുകുട്ടി എടത്തോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി. ഫിറോസ്, ഷൈമ ഉണ്ണികൃഷ്ണൻ, ശാന്തകുമാരി, ഡോ. ജാനിഷ്, ഡോ. ഗീതിക, ഡോ. ബിബി, എച്ച്.ഐ പ്രസാദ്, ടി.കെ. ചേക്കുട്ടി, ചെല്ലുക്കുട്ടി, രാമദാസ് പരുതൂർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.