Posted On
date_range Updated On
date_range സിഗ്നൽ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച് വയോധിക മരിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
പാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
ജില്ല പോലീസ് മേധാവിയും ജില്ല ട്രാൻസ്പോർട്ട് ഓഫിസറും അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ഡ്രൈവർ ഗതാഗത നിയമങ്ങൾ ലംഘിച്ചതായി പരാതിയുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കണ്ണാടി സ്വദേശിനി ചെല്ലമ്മയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.