ഹേമാംബിക നഗർ: മയക്കുമരുന്നു വിൽപന ശൃംഖലയുടെ മുഖ്യകണ്ണിയായ യുവാവ് ഹേമാംബിക നഗർ പൊലീസിന്റെ പിടിയിൽ. കോട്ടയം തെല്ലകം പെരുമ്പായ്ക്കാട് സംക്രാന്തി വടക്കുംകാലേൽ മാഹിൻ (24) ആണ് പിടിയിലായത്.
ജൂലൈ 11ന് ഒലവക്കോട് ലഹരിയുമായി പിടിയിലായ കൊടുങ്ങല്ലൂർ കയ്പമംഗലം സ്വദേശി സച്ചിനിൽനിന്ന് (24) ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഹിൻ വലയിലായത്.
ജില്ല പൊലീസ് മേധാവി ആർ.ആനന്ദ്, എ.എസ്.പി ഷാഹുൽ ഹമീദ്, ഹേമാംബിക നഗർ ഇൻസ്പെക്ടർ എസ്. അനീഷ്, എ.എസ്.ഐ ഷരീഫ്, എസ്.സി.പി.ഒമാരായ ഷാനവാസ്, സുജയ് ബാബു, വിമൽകുമാർ, സി.പി.ഒ സി.എൻ. ബിജു, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.