കല്ലൂർ ബാലന്റെ നേതൃത്വത്തിൽ ചൂലനൂർ വനമേഖലയിൽ വെള്ളം എത്തിക്കുന്നു
Posted On
date_range Updated On
date_range ചൂലനൂർ മയിൽ സങ്കേതത്തിൽ കുടിവെള്ളമെത്തിച്ചു
പെരിങ്ങോട്ടുകുറുശ്ശി: ചൂലനൂർ മയിൽ സങ്കേതത്തിൽ മയിലുകൾക്ക് ദാഹജലമെത്തിച്ചു. മാധ്യമം വാർത്തയെ തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലനും കെ.കെ.എ. റഹ്മാനുമാണ് ടാങ്കിൽ കുടിവെള്ളമെത്തിച്ചത്.
ഇവരെത്തുമ്പോഴേക്കും മയിൽ സങ്കേതത്തിലെ ഉദ്യോഗസ്ഥരും വാച്ചർമാരും ഇടപെട്ട് വനത്തിനുള്ളിൽ നിർമിച്ച കുഴികളിൽ വെള്ളം നിറച്ചിരുന്നു. മയിലുകളും മറ്റു വന്യജീവികളും ദാഹജലത്തിന് വലയുന്നത് സംബന്ധിച്ച് വ്യാഴാഴ്ച മാധ്യമം വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.