ഡോ. ഇന്ദിര രാജഗോപാൽ സ്മാരക അവാർഡ് ഡോ. എസ്.കെ. ലക്ഷ്മിനാരായണന്

പാലക്കാട്: ഗൈനക്കോളജിസ്റ്റ് ഡോ. ഇന്ദിര രാജഗോപാലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ഡോക്ടർ ഓഫ് ദ ഇയർ 2022 അവാർഡിന് ഡോ. എസ്.കെ. ലക്ഷ്മിനാരായണനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂലൈ 16ന് വൈകീട്ട് പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മുൻ പ്രഫസറും എഴുത്തുകാരിയുമായ ഡോ. ഖദീജാ മുംതാസ് അവാർഡ് സമ്മാനിക്കും.

പാലക്കാട് ജില്ല ആശുപത്രിയിലും പി.എച്ച്.സികളിലും ജോലി ചെയ്തിരുന്ന ഡോ. ലക്ഷ്മിനാരായണൻ, 1995 ൽ സ്വയം വിരമിച്ചു. തുടർന്ന് സ്വന്തം ഗ്രാമമായ ശേഖരീപുരത്ത് രോഗികൾക്ക് സേവനം നൽകി വരികയാണ്. കെ.സി. രാജഗോപാൽ ആൻഡ് ഡോ. ഇന്ദിര രാജഗോപാൽ മെമ്മോറിയൽ ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയത്. 

Tags:    
News Summary - Dr. Indira Rajagopal Memorial Award for Dr. S.K. Lakshminarayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.