മ​ണ്ണൂ​രി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​ബോ​ധ​വ​ത്​​ക​ര​ണം നടത്തുന്നു

മണ്ണൂരിൽ ഡെങ്കിപ്പനി പടരുന്നു; ബോധവത്കരണവുമായി പഞ്ചായത്ത്

മണ്ണൂർ: മണ്ണൂരിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പും ജനപ്രതിനിധികളും. നിലവിൽ രണ്ടു വാർഡുകളിലായി നാലു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ പകരാതിരിക്കാനാണ് വീടുകൾ കയറി ബോധവത്കരണം.

അംഗൻവാടി വർക്കർമാർ, എ.ഡി.എസ്, ജനപ്രതിനിധികൾ, ആശ വർക്കർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്കരണവും മുന്നറിയിപ്പും ശുചീകരണവും നടന്നുവരുന്നത്. മണ്ണൂർ അഞ്ചാം വാർഡിൽ നടന്ന പരിപാടി പഞ്ചായത്തംഗം വി.എം. അൻവർ സാദിഖ് ഉദ്ഘാടനം ചെയ്തു.

പ്രീത, കൃഷ്ണകുമാർ, സുമിത്ര, സേതുമാധവൻ, അർജുൻ, ഫ്രൻഡ്സ് സിറ്റി ക്ലബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോധവത്കരണം. വീടും പരിസരവും ശുചീകരിക്കുക, വെള്ളം മൂടിക്കിടക്കുന്ന പാത്രങ്ങൾ ഒഴിവാക്കുക, വീട്ടുമുറ്റത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക എന്നിവയാണ് മുൻകരുതലുകൾ.

Tags:    
News Summary - Dengue is spreading in Mannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.