Posted On
date_range Updated On
date_range കാട്ടുപന്നിയെ കൊന്ന കേസിൽ പ്രതികൾക്ക് തടവും പിഴയും
നെല്ലിയാമ്പതി: നെല്ലിയാമ്പതി ഓറിയൻറൽ എസ്റ്റേറ്റിൽനിന്ന് കാട്ടുപന്നിയെ കുടുക്കിട്ട് പിടിച്ച് കൊന്ന് ഇറച്ചി ശേഖരിച്ച കുറ്റത്തിന് പ്രതികളായ നെല്ലിയാമ്പതി പഞ്ചായത്തിലെ പുതിയപാടി സ്വദേശി ഇബ്രാഹിം, ബിയാട്രീസ് പാടി സ്വദേശി സുരേഷ്, ബിയാട്രീസ് പാടി സ്വദേശി പത്മനാഭൻ എന്നിവർക്ക് 3000 രൂപ പിഴയും രണ്ടുവർഷം തടവും ശിക്ഷ.
ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014ലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാറിനുവേണ്ടി ആലത്തൂർ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ പി.എ. അനന്തകൃഷ്ണൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.