കോയമ്പത്തൂരിൽ ആനക്കൊമ്പ്, പുള്ളിപ്പുലിയുടെ പല്ലുകൾ,
നഖം എന്നിവയുമായി പിടിയിലായവർ
കോയമ്പത്തൂർ: ആനക്കൊമ്പ്, പുള്ളിപ്പുലിയുടെ പല്ലുകൾ, നഖം എന്നിവ വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. മേട്ടൂർ, സേലം സ്വദേശികളായ കൃപ (35), സതീഷ് കുമാർ (46), വിജയൻ (38), ഗൗതം (36) എന്നിവ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
മേട്ടൂരിൽനിന്നുള്ള ആനക്കൊമ്പ് വിൽക്കാൻ ഒരു കൂട്ടം കോയമ്പത്തൂരിൽ എത്തിയെന്ന രഹസ്യവിവരം വനം വകുപ്പിന് ലഭിച്ചതിനെ തുടർന്നുണ്ടായ രഹസ്യനീക്കത്തിലാണ് ഗാന്ധിപുരം രാനഗറിൽ നാലുപേർ പിടിയിലായത്.
ഇവരുടെ പക്കലുണ്ടായ ബാഗിൽ ഒളിച്ചിരുന്ന ഒരുകൊമ്പ്, പുലിയുടെ നാല് പല്ലുകൾ, നഖങ്ങൾ എന്നിവ കണ്ടെത്തിയത്.
കോയമ്പത്തൂർ ഹൃദയഭാഗമായ മണികുണ്ടിൽ വിൽപനക്ക് എത്തിച്ചതാണ് ആനക്കൊമ്പെന്ന് അന്വേഷണത്തിൽ അറിഞ്ഞതായി വനംവകുപ്പ് പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.