നഗരത്തിൽ യന്ത്ര ഗോവണി സ്ഥാപിക്കാൻ നടത്തുന്ന പ്രവൃത്തി
പാലക്കാട്: മാർച്ചിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട ആരംഭിച്ച നഗരത്തിലെ ഏക യന്ത്ര ഗോവണി ഇപ്പോഴും പാതിവഴിയിൽ. നഗരത്തിലെ ജി.ബി റോഡും ശകുന്തള ജങ്ഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പലതവണ മുടങ്ങിയ പദ്ധതി മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, മാർച്ച് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പണി ഇപ്പോഴും പാതിയിലാണ്.
റെയിൽവേക്ക് കുറുകെയുള്ള മേൽപാലത്തിന്‍റെ പ്രവൃത്തികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. പദ്ധതി നടത്തിപ്പിന് ആദ്യം 3.55 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചതെങ്കിലും വിശദ പരിശോധനയിൽ രൂപരേഖ പുതുക്കേണ്ടിവന്നു. ആദ്യം സ്ഥാപനങ്ങൾക്കകത്ത് ഉപയോഗിക്കുന്ന ഇൻഡോർ ടൈപ് യന്ത്രപ്പടിയാണ് പരിഗണിച്ചത്. തുറസ്സായ സ്ഥലത്ത് ഇത് പ്രായോഗികല്ലെന്ന് കണ്ടെത്തിയോടെ ഔട്ട്ഡോർ ടൈപ് യന്ത്രപ്പടി സ്ഥാപിക്കാൻ തീരുമാനിച്ചു. ഇൻഡോർ ടൈപ്പിൽ ഒരു കോണിപ്പടി സ്ഥാപിക്കാൻ 35-40 ലക്ഷം രൂപയാണ് ചെലവ്. ഔട്ട്ഡോറിൽ ഇത് ഏകദേശം 70-80 ലക്ഷം രൂപ വേണം.
നാല് യന്ത്രഗോവണികളാണ് സ്ഥാപിക്കുന്നത്. ആറ് കോടിയോളം രൂപ ചെലവിലാണ് യന്ത്രപ്പടി നിർമിക്കുന്നത്. പദ്ധതി തുകയിൽ മാറ്റം വന്നതോടെയാണ് പ്രവൃത്തികൾ പാതിവഴിയിൽ നിന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.