representational image
പാലക്കാട്: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. പറളി കുന്നത്ത് വീട്ടില്‍ ജംഷാദാണ് (28)മേലാമുറി സ്വകാര്യാശുപത്രിയില്‍ വിഗ്ദധ ചികിത്സ ലഭിക്കാത്തത് മൂലം മരണപ്പെട്ടതായി ബന്ധുക്കള്‍ ആരോപിക്കുന്നത്. ജൂലൈ 28ന് പറളി സ്വകാര്യക്ലിനിക്കില്‍ പരിശോധനയില്‍ ഡെങ്കിപ്പനി സ്ഥീരികരിച്ചതിനെ തുടര്‍ന്നാണ് പിറ്റേന്ന് മേലാമുറി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തോളം ലാബ് പരിശോധനയും അനുബന്ധ ചികിത്സയും നടത്തിയ ശേഷം യാതൊരു കുഴപ്പവുമില്ലെന്നും ഉടനെ വീട്ടിലേക്ക് പോകാമെന്നുമാണ് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍ ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ രണ്ടോടെ വയറു വേദന അനുഭവപ്പെടുകയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ നഴ്സുമാര്‍ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് കുത്തിവെപ്പ് നടത്തുകയുമായിരുന്നു.
രാവിലെ എട്ടിന് എക്സ്റേ എടുത്ത് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് സ്ഥീരികരിക്കുകയും ചെയ്തു. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവ് രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. ഉടനെ തന്നെ ചികിത്സിച്ച ഡോക്ടര്‍ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. തുടർന്ന് ജില്ലാശുപത്രിയിലെ പരിശോധനയില്‍ വയറില്‍ രക്തം കെട്ടിനിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി നെന്മാറ സ്വകാര്യശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നെന്മാറ സ്വകാര്യാശുപത്രിയിലെത്തുമ്പോഴും യുവാവിന്റെ നില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ഗുരുതരമായ ചികിത്സപ്പിഴവാണ് യുവാവിന്റെ മരണത്തിനിടയാക്കിയതെന്നും ഇക്കാര്യം അന്വേഷിച്ച് ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ മാതാവ് നബീസ, ബന്ധുക്കളായ നൗഫല്‍, ഹംസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.