ചെർപ്പുളശ്ശേരി നഗര നവീകരണ പ്രവൃത്തി നെല്ലായയിൽ
ആരംഭിക്കുന്നു
Posted On
date_range Updated On
date_range ചുറുചുറുക്കാവും ചെർപ്പുളശ്ശേരി ടൗൺ
ചെർപ്പുളശ്ശേരി: 28.17 കോടി ചെലവഴിച്ച് നടപ്പാക്കുന്ന ചെർപ്പുളശ്ശേരി ടൗണിന്റെ സമഗ്ര നവീകരണ പ്രവൃത്തി നെല്ലായയിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ്, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നെല്ലായയിൽനിന്ന് കച്ചേരിക്കുന്ന് വരെയാണ് നവീകരണം. നെല്ലായ മുതൽ ആശുപത്രി ജങ്ഷൻ വരെ 10 മീറ്റർ വീതിയിൽ രണ്ടുവരി പാതയും ആശുപത്രി മുതൽ കച്ചേരിക്കുന്ന് വരെ 14 മീറ്റർ വീതിയിൽ നാലുവരി പാതയും ആണ് നിർമിക്കുക. കൂടാതെ രണ്ട് വശങ്ങളിലും നടപ്പാതയും മധ്യത്തിൽ ഡിവൈഡറുളും നിർമിക്കും. ടൗൺ ആധുനികരീതിയിൽ സൗന്ദര്യവത്ക്കരിക്കുന്നതോടെ ടൗണിന്റെ മുഖഛായ മാറും. ഊരാളുങ്ങൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. 18 മാസം കൊണ്ട് പണി പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.