ഖലീലുൽ റഹ്മാൻ
Posted On
date_range Updated On
date_range രണ്ട് വർഷം മുമ്പ് കാണാതായ അമ്മയെയും മകളെയും കണ്ടെത്തി
ചെർപ്പുളശ്ശേരി: രണ്ടു വർഷം മുമ്പ് കാണാതായ 42കാരിയായ യുവതിയെയും 19കാരിയായ മകളെയും മധുരയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ചെർപ്പുളശ്ശേരി പൊലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ചെർപ്പുളശ്ശേരിയിൽനിന്ന് ഇവരെ കടത്തിക്കൊണ്ടുപോയ മധുര സ്വദേശി ഖലീലുൽ റഹ്മാനെ (58) അറസ്റ്റ് ചെയ്തു.
പ്രതിയോടൊപ്പം ദാസ്യവൃത്തി ചെയ്ത് ഇവർ മധുരയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് എസ്.ഐ കെ. സുഹൈൽ, ക്രൈംബ്രാഞ്ച് എസ്.ഐ സി.ടി. ബാബുരാജ്, എ.എസ്.ഐ ജോൺസൺ, സുധാകുമാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.