മുഹമ്മദ് ഹാരിസ്, മുഹമ്മദ് ആഷിഫ്, മുഹമ്മദ് ആഷിഖ്
Posted On
date_range Updated On
date_range ഓപറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
ചെർപ്പുളശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർപുളശ്ശേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ് ക്വാഡും നടത്തിയ പരിശോധനയിൽ മൂന്ന് യുവാക്കളെ എം.ഡി.എം.എയുമായി പിടികൂടി. ചെമ്മൻകുഴി കണ്ണീർപള്ളിയിൽ മുഹമ്മദ് ഹാരിസ് (29) ചെമ്മൻകുഴി ചാത്തൻകുളം വീട്ടിൽ മുഹമ്മദ് ആഷിഫ് (28) വല്ലപ്പുഴ മൂലം കുന്നത്ത് വീട്ടിൽ മുഹമ്മദ് ആഷിക് (23) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ കൊപ്പം - പേങ്ങാട്ടിരി റോഡിൽ ഇടുതറയിലാണ് കാറിൽ നിന്ന് 37 ഗ്രാം എം.ഡി.എം.എ ലഭിച്ചത്. മുഹമ്മദ് ആഷിഫ് കൊഴിഞ്ഞാമ്പാറ പൊലീസ് രജിസ്റ്റർ ചെയ്ത സമാന കേസിൽ നിന്ന് കഴിഞ്ഞ മെയ് 23നാണ് ജാമ്യത്തിൽ ഇറങ്ങിയത്. മുഹമ്മദ് ഹാരിസും സമാന കേസിലെ പ്രതി പട്ടികയിലുള്ളയാളാണെന്ന് ഇൻസ്പെക്ടർ പി.കെ. കവിരാജൻ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.