ചെ​ർ​പ്പു​ള​ശ്ശേ​രി പു​ത്ത​നാ​ൽ​ക്ക​ൽ കാ​ള​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ ഇ​ണ​ക്കാ​ള കോ​ല​ങ്ങ​ൾ

അ​ഴ​കാ​യി പു​ത്ത​നാ​ൽ​ക്ക​ൽ കാ​ള​വേ​ല

ചെ​ർ​പ്പു​ള​ശ്ശേ​രി: ശി​ൽ​പ​വി​ദ്യ​യി​ലും വൈ​ദ്യു​താ​ല​ങ്കാ​ര​ത്തി​ലും മ​ത്സ​ര​ബു​ദ്ധി​യോ​ടെ ച​മ​യി​ച്ചൊ​രു​ക്കി​യ എ​ൺ​പ​തി​ൽ​പ്പ​രം ഇ​ണ​ക്കാ​ള കോ​ല​ങ്ങ​ളു​ടെ അ​ണ​മു​റി​യാ​ത്ത പ്ര​വാ​ഹ​ത്തി​ന് സാ​ക്ഷി​യാ​യി നാ​ടും ന​ഗ​ര​വും കാ​ള​പ്രേ​മി​ക​ളും. പു​ത്ത​നാ​ൽ​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ള​വേ​ലാ​ഘോ​ഷം ചെ​ർ​പ്പു​ള​ശ്ശേ​രി​യെ പു​ള​ക​ച്ചാ​ർ​ത്ത​ണി​യി​ച്ച് ആ​ഘോ​ഷി​ച്ചു. ക​ണ്ണി​നും കാ​തി​നും കു​ളി​ർ​മ ന​ൽ​കി ച​മ​യ​ങ്ങ​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ന​ഗ​ര പ്ര​ദ​ക്ഷി​ണം.

ത​ട്ട​ക​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ദ്യം കാ​വു​വ​ട്ട​തെ​ത്തി ശാ​സ്താ​വി​നെ വ​ന്ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് കാ​ള​ക​ൾ പു​ത്ത​നാ​ൽ​ക്ക​ലെ​ത്തി​യ​ത്. ഇ​മ​ക​ൾ വെ​ട്ടി​ത്തു​റ​ന്നും ത​ല​യാ​ട്ടി​യും നാ​വ് നീ​ട്ടി​യു​മു​ള്ള വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള ച​ന്തം തു​ടി​ക്കു​ന്ന ഭീ​മാ​കാ​ര​ൻ​മാ​രാ​യ ഇ​ണ​ക്കാ​ള​ക​ളാ​ണ് ഇ​ത്ത​വ​ണ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. നാ​ൽ​പ​ത് അ​ടി​യോ​ളം ഉ​യ​ര​മു​ള്ള കാ​ള​ക​ളെ 32 അ​ടി​യോ​ളം വ​ലി​പ്പ​മു​ള്ള അ​ല​ങ്കാ​ര ത​ല​ക​ളാ​ണ് ഭം​ഗി ഒ​രു​ക്കി​യി​രു​ന്ന​ത്. രാ​വി​ലെ ത​ന്ത്രി അ​ണ്ട​ലാ​ടി മ​ന​ക്ക​ൽ ഉ​ണ്ണി​ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ ന​ട​ന്നു. ക​ലാ​മ​ണ്ഡ​ലം ജി​നേ​ഷും സം​ഘ​വും ഓ​ട്ട​ന്തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ക​ഞ്ഞി​സ​ദ്യ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ക്ക് ശേ​ഷം ഹൈ​സ്കൂ​ളി​ൽ നി​ന്നു​ള്ള സ്കൂ​ൾ വേ​ല, ക​രി​വേ​ല എ​ന്നി​വ എ​ത്തി​യ​തി​ന് ശേ​ഷം കാ​ള​വ​ര​വ് ആ​രം​ഭി​ച്ച​ത്. വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​രം പാ​ർ​ത്ഥ​സാ​ര​ഥി​യു​ടെ പ​ള​നി ആ​ണ്ഡ​വ​ൻ ബാ​ലെ അ​ര​ങ്ങേ​റി. കു​റ്റി​ക്കോ​ട് കു​മാ​ര​നും സം​ഘ​വും താ​യ​മ്പ​ക​യും അ​വ​ത​രി​പ്പി​ച്ചു. കാ​ള​ക​ൾ എ​ല്ലാം വേ​ല​പ​റ​മ്പി​ൽ അ​ണി​നി​ര​ന്നു. ക്ഷേ​ത്രം ഊ​രാ​ള​രാ​യ മോ​ഴി​ക്കു​ന്ന​ത്ത് മ​ന​യു​ടെ ഒ​റ്റ​ക്കാ​ള ഒ​ന്നാ​മ​താ​യി നി​ല​യു​റ​പ്പി​ച്ചു. തു​ട​ർ​ന്ന് മ​റ്റു കാ​ള​ക​ളും അ​ണി​നി​ര​ന്നു. രാ​ത്രി​പാ​ന പി​ടി​ത്ത​വും തു​ട​ർ​ന്ന് കാ​ള​യി​റ​ക്ക​വും ന​ട​ന്നു. ഇ​തോ​ടെ കൂ​ത്തു​മാ​ട​ത്തി​ൽ കൂ​ന​ത്ത​റ കെ. ​വി​ശ്വ​നാ​ഥ​പ്പു​ല​വ​ർ ന​ട​ത്തി​യി​രു​ന്ന രാ​മാ​യ​ണം തോ​ൽ​പ്പാ​വ​കൂ​ത്തി​ന് സ​മാ​പ​ന​മാ​യി. വെ​ള്ളി​യാ​ഴ്ച താ​ല​പ്പൊ​ലി ആ​ഘോ​ഷി​ക്കും. ച​വി​ട്ടു​ക​ളി, ഓ​ട്ട​ന്തു​ള്ള​ൽ, എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ന​ട​ക്കും.

Tags:    
News Summary - festival -palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.