Posted On
date_range Updated On
date_range ട്രെയിൻ സർവിസിൽ മാറ്റം
പാലക്കാട്: മാന്നനൂരിനും ഒറ്റപ്പാലത്തിനുമിടയിൽ പാലം പുനഃപ്രവൃത്തി നടക്കുന്നതിനാൽ നേരത്തേ അറിയിച്ചതിൽനിന്ന് വ്യത്യസ്തമായി ഒക്ടോബർ എട്ടിന് രാവിലെ ആറിന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 13352) രണ്ടു മണിക്കൂർ 45 മിനിറ്റ് വൈകി അതേ ദിവസം രാവിലെ 8.45ന് പുറപ്പെടും.
ഇതേ ദിവസം രാവിലെ 7.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ -ടാറ്റാനഗർ എക്സ്പ്രസ് (18190) രണ്ടു മണിക്കൂർ 15 മിനിറ്റ് വൈകി അതേ ദിവസം രാവിലെ 9.30ന് പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.