ആലത്തൂർ സ്വാതി നഗറിലെ മിനി സിവിൽ സ്റ്റേഷന്റെ
ഇടുങ്ങിയ മുറ്റത്ത് നടക്കുന്ന കെട്ടിട നിർമാണം
ആലത്തൂർ: മിനി സിവിൽ സ്റ്റേഷന്റെ മുൻഭാഗത്തെ ഇടുങ്ങിയ മുറ്റത്ത് കെട്ടിട നിർമാണം നടത്തുന്നത് സഞ്ചാര തടസ്സം സൃഷ്ടിക്കുന്നതായി പരാതി. വാഹനങ്ങൾ നിർത്താനോ, തിരിക്കാനോ, ആളുകൾക്ക് നടക്കാനോ പറ്റാത്ത വിധമാണ് കെട്ടിട നിർമാണം. പ്രവൃത്തി തുടങ്ങിയപ്പോൾ തന്നെ എതിർപ്പ് ഉയർന്നിരുന്നു. ഇപ്പോൾ കെട്ടിയ ചുമരുകൾ പൊളിച്ചുനീക്കി പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
കാന്റീന് വേണ്ടിയാണ് കെട്ടിടം നിർമിക്കുന്നതെന്നാണ് പറയുന്നത്. മാസങ്ങളായി ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയിട്ട്. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തിടത്താണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചതെന്നതിനാൽ സർക്കാർ വാഹനങ്ങൾക്ക് പോലും പാർക്കിങ് സൗകര്യമില്ലാത്ത അവസ്ഥയാണ്.
ഇതിനിടയിലാണ് ഇടുങ്ങിയ സ്ഥലത്ത് കാന്റീൻ നിർമാണം തുടങ്ങിയത്. ആരാണ് ഇതിനെല്ലാം നിർദേശം നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നാണ് ജനം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.