ഷാജി മാത്യു
Posted On
date_range Updated On
date_range കൈക്കൂലി: ഹെൽത്ത് ഇൻസ്പെക്ടർ റിമാൻഡിൽ
കൊടുവായൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഷാജി മാത്യുവിനെ റിമാൻഡ് ചെയ്തു. കൈകൂലി വാങ്ങുന്നതിനിടെ കഴിഞ്ഞദിവസമാണ് ഷാജി മാത്യുവിനെ വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
ഷാജി മാത്യു വിതരണം ചെയ്ത ഹെൽത്ത് കാർഡ്, സാനിറ്റേഷൻ സർട്ടിഫിക്കറ്റ് എന്നിവ അന്വേഷിക്കുമെന്ന് വിജിലൻസ് പറഞ്ഞു. സർക്കാർ ഡോക്ടർ മാത്രം പരിശോധിച്ച് അനുവദിക്കേണ്ട ഹെൽത്ത് കാർഡുകൾ ഹെൽത്ത് ഇൻസ്പെക്ടർ നൽകുന്നത് പരിശോധിക്കുമെന്നും തുടരന്വേഷണത്തിൽ അപാകതകൾ കണ്ടെത്തിയാൽ നടപടി യുണ്ടാകുമെന്നും വിജിലൻസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.