കോ​ട്ടാ​യി​യി​ൽ ന​ട​ത്തി​യ ബി​രി​യാ​ണി ഫെ​സ്​​റ്റി​ൽ പാ​ക്ക​റ്റ് ത​യാ​റാ​ക്കു​ന്ന യു​വാ​ക്ക​ൾ

ശ​സ്ത്ര​ക്രി​യ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​ൻ ബി​രി​യാ​ണി ഫെ​സ്​​റ്റ്​

കോ​ട്ടാ​യി: യു​വാ​വി​െൻറ വൃ​ക്ക​മാ​റ്റി​വെ​ക്ക​ലി​ന്​ പ​ണം ക​ണ്ടെ​ത്താ​ൻ ബി​രി​യാ​ണി ഫെ​സ്​​റ്റ്​ ന​ട​ത്തി.

എ​ട്ട്​ വ​ർ​ഷം മു​മ്പ്​ വൃ​ക്ക മാ​റ്റി​വെ​ച്ച കോ​ട്ടാ​യി കു​ണ്ടു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ ഹം​സ​യു​ടെ മ​ക​ൻ ഷാ​ജ​ഹാ​നാ​ണ്​ (29) വൃ​ക്ക മാ​റ്റി​വെ​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​പ്പോ​ൾ ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രു​ക​യാ​ണ്.

വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​ൻ കോ​ട്ടാ​യി അ​പ്പു​ണ്ണി ഏ​ട്ട​ൻ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ​ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

ക​മ്മി​റ്റി​ക്കു കീ​ഴി​ൽ ഞാ​യ​റാ​ഴ്ച ബി​രി​യാ​ണി ഫെ​സ്​​റ്റ്​ ന​ട​ത്തി. പാ​ക്ക​റ്റ് ഒ​ന്നി​ന് 100 രൂ​പ നി​ര​ക്കി​ലാ​ണ് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്ത​ത്. യു​വാ​ക്ക​ൾ ഒ​ന്നാ​കെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യെ​ന്ന്​ കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ൻ ല​ളി​ത ബി. ​മേ​നോ​ൻ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി. ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​ആ​ർ. ജ​യ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.