പുതുപ്പരിയാരം: ധോണിയിൽ നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ അന്തർജില്ല മോഷ്ടാവ് ഹേമാംബിക നഗർ പൊലീസിൻ്റെ പിടിയിലായി. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കല്ലിങ്ങൽ റസൽ ജാസി (22)യാണ് പാലക്കാട് നഗരത്തിൽ വെച്ച് പൊലീസിൻ്റെ പിടിയിലായത്.
മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിക്കുന്നതിന്നിടയിൽ പോലീസ് പരിശോധനയിലാണ് പ്രതിവലയിലായത്.ഇയാളിൽ നിന്ന് മോഷ്ടിച്ച ബൈക്കും പൊലീസ് പിടികൂടി. കേരളത്തിലെ വിവിധയിടങ്ങളിൽ മോഷണ കേസ്സുകളിൽ പ്രതിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.
ബൈക്ക് മോഷണം, പിടിച്ച് പ്പറി, കട കുത്തിതുറക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ആലപ്പുഴ ,ആലുവ, കൊല്ലം, പാലക്കാട് എന്നി ജില്ലകളിൽ കേസ്സുകളുണ്ട്. പാലക്കാട് ഡി.വൈ.എസ്.പി.വി.കെ.രാജുവിൻ്റെ നിർദ്ദേശപ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി.വി പിൻ, എസ്.ഐ.സി.ബി.മധു, ജി.എസ്.ഐ.കെ.ശിവ ചന്ദ്രൻ ,സി.പി.ഒ.മാരായ ജി.പ്രസാദ്, സി.എൻ.ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.