ഷൊർണൂർ: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്കുകൾ മോഷ്ടിക്കുന്ന നാലംഗ സംഘം ഷൊർണൂർ പൊലീസിന്റെ പിടിയിലായി. തവന്നൂർ സ്വദേശികളായ കുറുപ്പം വീട്ടിൽ റിജിൻ ദാസ് (19), കുണ്ടുപറമ്പ് പ്രണവ് (19), ഇവരിൽ നിന്നും ബൈക്ക് വാങ്ങിച്ച മുതുതല ചോലയിൽ ശ്രീജിത് (22), വിൽക്കാൻ സഹായിച്ച പട്ടാമ്പി കുറ്റിപറമ്പിൽ ജിബിൻ ബെൻഷാദ് (21) എന്നിവരാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി പിടിയിലായത്.
ജൂലൈ ആറിനാണ് സംഘം ഷൊർണൂരിൽനിന്നും രണ്ട് ബൈക്കുകൾ മോഷ്ടിച്ചത്.റെയിൽവേ ക്വാർട്ടേഴ്സിനടുത്ത് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കും പൊതുവാൾ ജങ്ഷന് സമീപം സി.ടി ടൂറിസ്റ്റ് ഹോമിൽ നിർത്തിയിട്ട ബുള്ളറ്റുമാണ് മോഷ്ടിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാനായത്. എസ്.പി. ആനന്ദിന്റെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി പി.സി. ഹരിദാസ്, സി.ഐ ഷിജു, എസ്.ഐ.എസ് രജീഷ്, എസ്.സി.പി.ഒ കെ. അനിൽകുമാർ, സി.പി.ഒമാരായ ഷെമീർ, റിയാസ്, രോഹിത്, പ്രദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവർ മോഷ്ടിച്ച ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.