മണ്ണാർക്കാട്: വിയ്യക്കുർശ്ശിയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സംഘം ഓഫിസിൽ യുവാവിന്റെ അതിക്രമം. സംഭവത്തിൽ വിയ്യക്കുർശ്ശി വടക്കേമുണ്ട വീട്ടിൽ മുഹമ്മദ് അനസ് (23) പിടിയിലായി. കഴിഞ്ഞദിവസം പുലർച്ചയാണ് സമീപവാസിയായ യുവാവ് ഓഫിസിന്റെ വാതിലുകൾ തകർത്ത് അകത്ത് കയറിയത്.
തുടർന്ന് ഫർണിച്ചറും രേഖകളടങ്ങിയ ഫയലുകളും നശിപ്പിച്ചു. രാവിലെ പത്രമിടാൻ വന്നയാളാണ് ഓഫിസ് വാതിൽ തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് ഇയാൾ വിവരം നൽകിയതനുസരിച്ച് സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും സ്ഥലത്തെത്തി.
പ്പോഴും യുവാവ് ഓഫിസിനുള്ളിൽ ഇരിക്കുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിടികൂടി.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. അതിക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സംഘം ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.