representational image
ആലത്തൂർ: നഗരത്തിൽ രണ്ട് റോഡാണുള്ളത്. ഒന്ന് മെയിൻ റോഡും രണ്ടാമത്തേത് കോർട്ട് റോഡും. ദേശീയപാതയിലെ നെല്ലിയാം കുന്നത്തുനിന്ന് തുടങ്ങി ഗുരുകുലം സ്കൂൾ ജങ്ഷനിൽ അവാനിക്കുന്നതാണ് മെയിൻ റോഡ്. മെയിൻ റോഡിന് ഏകദേശം മൂന്ന് കിലോമീറ്ററും കോർട്ട് റോഡിന് ഒന്നര കീലോമീറ്ററിൽ താഴെയുമാണ്ദൂരം.
ഇതിൽ മെയിൻ റോഡിന്റെ ഇരുവശവും പൈപ്പ് ലൈന്‍ വേണ്ടി ചാലെടുത്തതിനെ തുടർന്ന് തകർന്ന് ഗതാഗതം ദുരിതമായിട്ട് മാസങ്ങളായി. ഇതിലെ നെല്ലിയാകുന്നം മുതൽ പൊതുമരാമത്ത് ഓഫിസ് വരേയുള്ള ഭാഗം ഏകദേശം ഒരു കിലോമീറ്റർ ഭാഗം ടാർ ചെയ്ത് നന്നാക്കിയിരുന്നു.
ശേഷിക്കുന്ന ഭാഗം തകർന്നു. ഈ ഭാഗം കൂടി നന്നാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രവൃത്തികൾ ആയിട്ടില്ല.നഗരഭാഗത്തെ തകർന്ന റോഡിലൂടെയുള്ള സഞ്ചാരം ഏറെ ദുരിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.