Posted On
date_range Updated On
date_range 'നമ്ത്ത് ബാസെ': അട്ടപ്പാടിയിൽ ഗോത്രഭാഷയില്‍
അഗളി: അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെ ഗോത്രഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് 'നമ്ത്ത് ബാസെ' പേരില്‍ തുടങ്ങി.
'മഴവില്‍ പൂവ്' പേരില്‍ മറ്റു ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് സർക്കാർ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ചുവടുപിടിച്ചാണ് അഗളി ബി.ആർ.സി 'നമ്ത്ത് ബാസെ' പേരിൽ ക്ലാസ് തുടങ്ങിയത്. അട്ടപ്പാടി മേഖലയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇരുള, കുറുമ്പ, മുഡുക ഗോത്ര ഭാഷകളില്‍ ക്ലാസ് നല്‍കുന്നത്. ബി.ആര്.സിയില്‍ റെക്കോഡ് ചെയ്യുന്ന ക്ലാസുകള്‍ ഊരുകളിലെ സാമൂഹിക പഠന മുറികളിലൂടെയാണ് കുട്ടികളിേലക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.