വി​ശ്വാ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ജി​ല്ല ക​ല​ക്ട​റും വി​ശ്വാ​സ് പ്ര​സി​ഡ​ന്റു​മാ​യ മൃ​ണ്മ​യി ജോ​ഷി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി പി. ​പ്രേം​നാ​ഥി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

നാടിന്​ കരുതലായി 'വിശ്വാസ്​' പത്താം വർഷത്തിലേക്ക്

പാ​ല​ക്കാ​ട്​: കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​നി​ഷേ​ധ​ത്തി​നും ഇ​ര​ക​ളാ​യ​വ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി​യു​ള്ള 'വി​ശ്വാ​സി'​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ ത​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക ക്ഷേ​മ​ത്തി​നാ​യും ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യും നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്ക്​ മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കേ​ണ്ട ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ചും ക​മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും ബോ​ധ​വ​ത്​​ക​ര​ണം, മ​നു​ഷ്യാ​വ​കാ​ശ-​ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ, വി​വാ​ഹ പ്രാ​യം ഉ​യ​ർ​ത്തു​ന്ന​തി​നെ കു​റി​ച്ച് സം​വാ​ദം, ഓ​ൺ​ലൈ​ൻ ചൂ​ഷ​ണം സം​ബ​ന്ധി​ച്ച് സെ​മി​നാ​ർ, ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക്‌ വി​ശ്വാ​സ് നി​യ​മ​വേ​ദി മു​ഖേ​ന സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം എ​ന്നി​വ ന​ൽ​കി.

സീ​നി​യ​ർ ചേം​ബ​ർ മു​ഖേ​ന പാ​വ​പ്പെ​ട്ട യു​വ​തി​ക​ൾ​ക്ക് ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള സ​ർ​ക്കാ​ർ മ​ന്ദി​ര​ത്തി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം, അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ​ക്ക്‌ ധ​ന​സ​ഹാ​യം, വി.​എ​ൻ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ വി​ക്ടി​മോ​ള​ജി ലൈ​ബ്ര​റി, അ​ഴി​മ​തി വി​രു​ദ്ധ ദി​നാ​ഘോ​ഷം, അ​മ്പ​തി​ൽ അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​​ന്‍റേ​ൺ​ഷി​പ് പ്രോ​ഗ്രാം എ​ന്നി​വ​യും ന​ട​ത്തി. സി​വി​ൽ സ്റ്റേ​ഷ​നി​ലും കോ​ട​തി​യി​ലും എ​ത്തു​ന്ന നി​ർ​ധ​ന​ർ​ക്കു​ള്ള ഉ​ച്ച​ക്കൊ​രൂ​ൺ എ​ന്ന സൗ​ജ​ന്യ ഉ​ച്ച ഭ​ക്ഷ​ണ​പ​രി​പാ​ടി, കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി അ​റി​യാ​വു​ന്ന ഇ-​നീ​തി​കേ​ന്ദ്ര, കോ​ട​തി വ​ള​പ്പി​ലെ വി​ശ്വാ​സ് ടോ​യ്​​ലെ​റ്റ്​ കോം​പ്ല​ക്സ് എ​ന്നി​വ​യും വി​ശ്വാ​സി​നു കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു. ജി​ല്ല ക​ല​ക്ട​റും വി​ശ്വാ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മൃ​ണ്മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി പി. ​പ്രേം​നാ​ഥ് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: മൃ​ണ്മ​യി ജോ​ഷി (പ്ര​സി.), ബി. ​ജ​യ​രാ​ജ​ൻ, അ​ഡ്വ. ആ​ർ. ദേ​വീ​കൃ​പ (വൈ​സ് പ്ര​സി.) പി. ​പ്രേം​നാ​ഥ് (സെ​ക്ര.), പി. ​ര​ഘു​ന​ന്ദ​ന​ൻ (ട്ര​ഷ.), അ​ഡ്വ. എ​ൻ. രാ​ഖി, ദീ​പ ജ​യ​പ്ര​കാ​ശ് (ജോ. ​സെ​ക്ര.), ഡോ. ​ജോ​സ് പോ​ൾ, എം. ​അ​ൻ​സാ​രി, എം.​പി. സു​കു​മാ​ര​ൻ, ഡോ. ​കെ. തോ​മ​സ് ജോ​ർ​ജ്, എം. ​ദേ​വ​ദാ​സ​ൻ, രാ​ജി അ​ജി​ത് (മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), അ​ഡ്വ. എ​സ്. ശാ​ന്താ​ദേ​വി (വി​ശ്വാ​സ് നി​യ​മ വേ​ദി ചെ​യ​ർ പേ​ഴ്സ​ൻ), അ​ഡ്വ. കെ. ​വി​ജ​യ (ക​ൺ​വീ​ന​ർ).

Tags:    
News Summary - Activities of 'Viswas' into 10th year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.