മുഹമ്മദ്
ആഷിഖ്
കൊല്ലങ്കോട്: മുതലമട, വടവന്നൂർ പഞ്ചായത്തുകളിൽ വിവിധ കവർച്ച കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. മുതലമട പള്ളം വലിയകളത്തിൽ മുഹമ്മദ് ആഷിക്കിനെയാണ് (23) കൊല്ലങ്കോട് പൊലീസ് പിടികൂടിയത്.
ഒക്ടോബർ അഞ്ചിന് മുതലമട പള്ളത്ത് വീട്ടിൽനിന്ന് ലാപ് ടോപ്പും മൂന്ന് മൊബൈൽ ഫോണുകളും മോഷ്ടിക്കപ്പെട്ടിരുന്നു. അതേ ദിവസം വടവന്നൂർ പൊക്കുന്നിയിൽ ഷിഫാസ് എന്നയാളുടെ വീട്ടിൽ നിന്നു മൂന്ന് മൊബൈൽ ഫോണുകളും മോഷണം പോയി.
തുടർന്ന് കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് ആഷിക്കിലേക്ക് എത്തിയത്. സംഘമായിട്ടാണ് കവർച്ചയെന്നും കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വടവന്നൂരുള്ള ഒരു വീട്ടിൽനിന്ന് വാച്ച് മോഷ്ടിച്ചതിന് മറ്റൊരു കേസ് കൂടി ആഷിക്കടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർമാരായ സി.ബി. മധു, കെ.എസ്. കാശി വിശ്വനാഥൻ, സി.പി.ഒമാരായ അനീഷ്, പ്രകാശ്, ജിജോ, സി.പി.ഒ മാരായ റഫീഷ്, അജിത്ത് എന്നിവരാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.