മണ്ണാര്‍ക്കാട്: മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ വാക് തര്‍ക്കത്തെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. പള്ളിക്കുന്ന് കൊറ്റന്‍കോടന്‍ അബ്ദുൽ സലീമിനാണ് (49) വെട്ടേറ്റത്. സംഭവത്തില്‍ മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ ചോമേരി കേലംതൊടി അബ്ബാസിനെ (45) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടരയോടെ കുന്തിപ്പുഴ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് സംഭവം. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അരിക് നല്‍കിയില്ലെന്നതിന്റെ പേരില്‍ ട്രാവലര്‍ ഡ്രൈവറായ സലീമും മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ അബ്ബാസും ഒരാഴ്ചമുമ്പ് വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച വീണ്ടും ഇരുവരും തർക്കിക്കുകയും അബ്ബാസ് മീന്‍മുറിക്കുന്ന കത്തി ഉപയോഗിച്ച് സലീമിന്റെ കാലില്‍ വെട്ടുകയുമായിരുന്നു.വലതുകാലിന്റെ മുട്ടിനുതാഴെ വെട്ടേറ്റ സലീമിനെ വട്ടമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് കേസെടുത്ത മണ്ണാർക്കാട് പൊലീസ് എസ്.ഐ വി. വിവേകിന്റെ നേതൃത്വത്തില്‍ അബ്ബാസിനെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.