മങ്കരയിൽ കിണറ്റിൽ വീണ കാട്ടുപന്നി
Posted On
date_range Updated On
date_range കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
മങ്കര: കിണറിനകത്ത് അകപ്പെട്ട കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ചന്ദ്രനഗറിൽ നിന്നെത്തിയ ഷൂട്ടർ പന്നിയെ വെടിവെച്ചിട്ടത്.
കക്കോട് പത്തായ തൊടിവീട്ടിൽ രമാദേവിയുടെ വീടിന് സമീപത്തെ കിണറിലാണ് കഴിഞ്ഞദിവസം കാട്ടുപന്നി അകപ്പെട്ടത്. കൃഷി നശിപ്പിച്ചതോടെ ഇവയെ തുരത്താനായി ബഹളം വെച്ചതിനെ തുടർന്നാണ് പന്നിഓടി കിണറ്റിൽ വീണത്.
സംഭവ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് വനം വകുപ്പിനേയും ഷൂട്ടറേയും വിവരം അറിയിച്ചതോടെയാണ് കെ.യു സ്റ്റാൻലിൻ എന്നയാൾ സ്ഥലത്തെത്തി കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.