മംഗലം ഡാം: കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിൽ മദ്യപിച്ചെത്തിയ വിനോദസഞ്ചാര സംഘത്തെ ആദിവാസി സ്ത്രീകൾ ഓടിച്ചുവിട്ടു. സംഘം കോളനിക്കാർക്ക് ശല്യമാകുന്ന സ്ഥിതിയായപ്പോൾ സമീപവാസികൾ യുവാക്കളോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും അത് ചെവിക്കൊണ്ടില്ല. ഒടുവിൽ സ്ത്രീകളുടെ നേതൃത്വത്തിൽ കൂടുതൽ പേർ എത്തി ലഹരിക്കടിപ്പെട്ട സംഘത്തെ ഓടിച്ചുവിടുകയായിരുന്നു. മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും ബോധമില്ലാത്ത വിധമാണ് കാട്ടിലെ വെള്ളച്ചാട്ടങ്ങളിലും വലിയ കയങ്ങളിലും യുവാക്കൾ ഇറങ്ങിയിരുന്നതെന്ന് മൂപ്പൻ നാരായണൻ പറഞ്ഞു. ഒഴിവുദിവസങ്ങളിലാണ് കൂടുതൽ സംഘങ്ങൾ എത്തുന്നത്. മദ്യപ സംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും കോളനിയിലേക്ക് കയറിവരുന്നത് നിയന്ത്രിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം. ഇതിന് പൊലീസും വനം വകുപ്പും നടപടി സ്വീകരിക്കണമെന്നും കോളനിക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.