പാലക്കാട്: ജില്ലയില്‍ ബുധനാഴ്ച 438 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 407 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 18 പേർ, ആരോഗ്യപ്രവർത്തകരായ 12 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 1115 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3141 പരിശോധന നടത്തിയതിലാണ് 438 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4343 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.