386 പേർ‍ക്ക് കോവിഡ്​, 1213 പേർ‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്ച 386 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 362 പേർ, ഉറവിടമറിയാതെ രോഗം ബാധിച്ച 15 പേർ, ആരോഗ്യ പ്രവർത്തകരായ 7 പേർ, വിദേശ രാജ്യങ്ങളിൽ നിന്ന്​ വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1213 പേർ‍ക്ക് രോഗമുക്തിയായതായും അധികൃതര്‍ അറിയിച്ചു. 2525 പരിശോധന നടത്തിയതിനാലാണ് 386 പേർക്ക് രോഗം സ്ഥിരീകരിച്ചത്. സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന എല്ലാ ദിവസവും പാലക്കാട്: ഗവ. മെഡിക്കൽ കോളജിൽ എല്ലാ ദിവസവും (ഞായറാഴ്ച ഉൾപ്പെടെ) സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന ഉണ്ടാകുമെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന്​ വരെയാണ്​ സമയം. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.