ആലത്തൂർ താലൂക്കിൽ
തകർന്ന വീടുകളിലൊന്ന്
Posted On
date_range Updated On
date_range കനത്ത മഴ: ആലത്തൂർ താലൂക്കിൽ തകർന്നത് 31 വീട്
ആലത്തൂർ: താലൂക്കിൽ മഴയിൽ കഴിഞ്ഞദിവസങ്ങളിൽ 10 വീടുകൾ തകർന്നു. ഇതോടെ ആകെ മഴയിലും കാറ്റിലും തകർന്ന വീടുകളുടെ എണ്ണം 31 ആയി.
കുഴൽമന്ദം ചിതലി ഭരത് ഭൂഷൻ, വണ്ടാഴി ഒടുകൂർ രമ, പെരിങ്ങോട്ടുകുറുശ്ശി ചൂലനൂർ രങ്കനായകി, പരുത്തിപുള്ളി ബെമ്മണിയൂർ അനിൽകുമാർ, പുതുക്കോട് താളിക്കോട് അബ്ദുല്ല, വണ്ടാഴി പാലമൊക്കിലെ ജിതേന്ദ്രബാബു എന്നിവരുടെ വീടുകളാണ് കഴിഞ്ഞദിവസം ഭാഗികമായി തകർന്നത്.
ആലത്തൂർ വെങ്ങന്നിയൂർ പറയങ്കോട്ടിൽ അബ്ദുൽ സലാമിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി. വീടിന്റെ ഷീറ്റ് മേഞ്ഞ ഭാഗങ്ങൾ ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.