ആലത്തൂർ: ചേരാമംഗലം കനാലുകൾ നന്നാക്കാൻ ഫണ്ട് അനുവദിച്ചു. രണ്ടാം വിള നെൽകൃഷിക്ക് ജലസേചനത്തിന് വെള്ളം വിട്ടാലും കനാലുകൾ നന്നാക്കാത്തത് കൊണ്ട് ഒഴുക്കുണ്ടാകില്ല. എല്ലാ ഭാഗത്തും എത്തുകയുമില്ല. 25.30 ലക്ഷം രൂപയാണ് അനുവദിച്ചത്. രണ്ട് ഘട്ടമായി നടക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ജലസേചന വിഭാഗം അറിയിച്ചു.
ആദ്യഘട്ടം ചേരാമംഗലം മുതൽ ഇരട്ടക്കുളം വരേയും രണ്ടാംഘട്ടം ഇരട്ടകുളം മുതൽ കാവശ്ശേരി ഇരകുളം വരേയുമാണ് നന്നാക്കുക. മേലാർക്കോട് പഞ്ചായത്തിൽ 274 ഏക്കർ, എരിമയൂർ 354, ആലത്തൂർ 1264, കാവശ്ശേരി 1019 ഏക്കർ നെൽകൃഷിയാണ് ചേരാമംഗലം പദ്ധതിയിൽ വരുന്നത്. മലമ്പുഴ പദ്ധതിയിലെ വെള്ളം കനാലിലൂടെ പല്ലാവൂർ വഴി ഗായത്രി പുഴയിലെ ചേരാമംഗലം ചെക്ക്ഡാമിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.