പാലക്കാട്: മഴക്കാലം എത്തിയതോടെ ജില്ലയിൽ പനി പിടിമുറുക്കുന്നു. 10 ദിവസത്തിനിടെ 6500ഓളം പേരാണ് പനിയുമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശപത്രികളില്‍ ചികിത്സ തേടിയത്.
ഡെങ്കിപ്പനിക്ക് ചികിത്സതേടിയത് 202 പേർ. ഇതില്‍ 66 കേസുകളിൽ ഡെങ്കി സ്ഥിരീകരിച്ചു. ഒരു എലിപ്പനി കേസും രണ്ട് ഇന്‍ഫ്ളുവന്‍സ കേസുകളും ഒരു മസ്തിഷ്ക ജ്വര കേസും ഒരു മലമ്പനി കേസും 20 -ാം തീയതി വരെയുള്ള 10 ദിവസത്തെ കണക്കുകളില്‍ പ്രകാരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അലനല്ലൂര്‍, ആനക്കര, അയ്ലൂര്‍, ചാലിശ്ശേരി, എരുത്തേമ്പതി, കൊടുമ്പ, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുത്തന്നൂര്‍, മണ്ണാര്‍ക്കാട്, മേലാര്‍ക്കോട്, മുണ്ടൂര്‍, മുതുതല, ഒങ്ങല്ലൂര്‍, പട്ടാമ്പി, പുതുശ്ശേരി, ഷൊര്‍ണൂര്‍, തേങ്കുറുശ്ശി, തിരുവേഗപ്പുറ, വിളയൂര്‍, കടമ്പഴിപ്പുറം, കൊപ്പം, ഒറ്റപ്പാലം, നെല്ലായ, ചിറ്റൂര്‍, കുമരംപുത്തൂര്‍, നെല്ലിപ്പള്ളി, നെന്മാറ, ഓങ്ങല്ലൂര്‍, ഒഴലപ്പതി, വിളയൂര്‍, അനങ്ങനടി, പാലക്കാട്, എന്നിവിടങ്ങളിലാണ് ഡെങ്കി സ്ഥിരീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.