Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി യാത്രക്കാരനിൽനിന്ന് 1.7 കിലോ കഞ്ചാവ് പിടികൂടി
വാളയാർ: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി യാത്രക്കാരനിൽനിന്ന് 1.7 കിലോ കഞ്ചാവ് പിടികൂടി. എറണാകുളം തൃക്കാക്കര നോർത്ത് കളപുരക്കൽ വീട്ടിൽ അഭിലാഷ് (32) ആണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ശ്രീധരൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എം. മുഹമ്മദ് ഷെരീഫ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡുമാരായ പി.എസ്. മനോജ്, കെ.പി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർ ഉണ്ണികൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.