10 ​െഎ.​ടി.​െ​എ​ക​ൾ അ​ന്താ​രാ​ഷ്​​​ട്ര നി​ല​വാ​ര​ത്തി​ലാ​ക്കും –മ​ന്ത്രി

പാ​ല​ക്കാ​ട്​: മ​ല​മ്പു​ഴ ഉ​ള്‍പ്പെ​ടെ 10 ഐ.​ടി.​ഐ​ക​ളെ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. മ​ല​മ്പു​ഴ ഗ​വ. ഐ.​ടി.​ഐ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണോ​ദ്​​ഘാ​ട​നം ഓ​ണ്‍ലൈ​ന്‍ വ​ഴി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​മ്പു​ഴ, ധ​നു​വ​ച്ച​പു​രം, കൊ​യി​ലാ​ണ്ടി, ച​ന്ദ​ന​ത്തോ​പ്പ്, ചെ​ങ്ങ​ന്നൂ​ര്‍, ഏ​റ്റു​മാ​നൂ​ര്‍, ക​ട്ട​പ്പ​ന, ചാ​ല​ക്കു​ടി, ക​ണ്ണൂ​ര്‍, ക​യ്യൂ​ർ ഐ.​ടി.​ഐ​ക​ളാ​ണ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക.

കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ല​മ്പു​ഴ ഐ.​ടി.​ഐ ന​വീ​ക​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 12.79 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ഡി​ജി​റ്റ​ല്‍ ക്ലാ​സ് മു​റി​ക​ള്‍, ആ​ധു​നി​ക രീ​തി​യി​ലു​ള്ള വ​ര്‍ക്ക്ഷോ​പ്പ്, ഹോ​സ്​​റ്റ​ല്‍, ലൈ​ബ്ര​റി, സെ​മി​നാ​ര്‍ ഹാ​ള്‍, ക​ളി​സ്ഥ​ലം, ഓ​ഡി​റ്റോ​റി​യം, ഗ്രീ​ന്‍ കാ​മ്പ​സ് എ​ന്നി​വ സ​ജ്ജ​മാ​കും. മ​ല​മ്പു​ഴ എം.​എ​ല്‍.​എ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​നാ​യി.   

Tags:    
News Summary - 10 ITI to international standerd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.