കോവിഡ് വാക്സിൻ: അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ തിക്കും തിരക്കും lead

ഒറ്റപ്പാലം: അമ്പലപ്പാറ സമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിനെത്തിയവരുടെ തിക്കും തിരക്കും. പുലർച്ച നാലുമുതൽ ആശുപത്രിയിലെത്തി വരിയിൽ കാത്തുനിന്നവർക്ക് പൊലീസി​ൻെറ സഹായത്തോടെ ടോക്കൺ വിതരണം ചെയ്തു. 600ഓളം പേരാണ് വ്യാഴാഴ്ച രാവിലെ വാക്സിനെടുക്കാൻ ആശുപത്രിയിലെത്തിയത്. ആശുപത്രി കോമ്പൗണ്ടും കഴിഞ്ഞ് അമ്പലപ്പാറ-വേങ്ങശ്ശേരി റോഡിലേക്കും വരി നീണ്ടു. നേരത്തെ ഓൺലൈനിൽ രജിസ്​റ്റർ ചെയ്തവരും അല്ലാത്തവരും രണ്ടാം ഡോസ് കുത്തിവെപ്പിനുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജനത്തിരക്ക് നിയന്ത്രണം വിട്ടതോടെ ആശുപത്രി അധികൃതർ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസ്​ എത്തി നേരത്തെ മുതൽ വരി നിന്നിരുന്ന 300 പേർക്ക് ടോക്കൺ വിതരണം ചെയ്തു. സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി കുത്തിവെപ്പ് എടുത്തവരും ഇവരിലുണ്ട്. വൈകീട്ട്​ നാലുവരെ 334 പേർക്ക് കുത്തിവെപ്പ് നൽകിയതായും വെള്ളിയാഴ്ച മുതൽ ഓൺലൈനിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക് മാത്രം കുത്തിവെപ്പ് നൽകാനാണ് തീരുമാനമെന്നും മെഡിക്കൽ ഓഫിസർ ഡോ. മാലിനി പറഞ്ഞു. pew_otp _ 1 പടം: അമ്പലപ്പാറ-വേങ്ങശ്ശേരി റോഡിലേക്ക് നീണ്ട കോവിഡ്​ കുത്തിവെപ്പിനെത്തിയവരുടെ വരി (പടം mail ൽ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.