കളമൂടി 40 ഏക്കർ നെൽക്കൃഷി നശിച്ചു

പത്തിരിപ്പാല: കള നിറഞ്ഞതോടെ മണ്ണൂർ ഞാറക്കോട് പാടശേഖരത്തിലെ 40 ഏക്കർ നെൽകൃഷി നശിച്ചു. 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി പാടത്ത് 25 ഹെക്ടറിൽ പൂർണമായും കൃഷിയിറക്കിയിട്ടുണ്ട്. ഇവയിൽ 40 ഏക്കർ നെൽകൃഷിയാണ് നാശത്തിലായത്. തവട്ട, പൊള്ളക്കള, വരിക്കള, ചേങ്ങോലി എന്നീ കളകളാണ് വ്യാപകമായി നിറഞ്ഞിട്ടുള്ളത്. ഗോപാലൻ, അപ്പുകുട്ടൻ, എൻ.ആർ. രവീന്ദ്രൻ ശിവദാസൻ, ദാമോദരൻ, ഗോപിനാഥൻ, കൃഷ്ണൻ, ശാന്തകുമാരി, രാമദാസ്, പാർത്ഥൻ എന്നിവരുടെ കൃഷികളാണ് നശിച്ചത്. മൂന്നു തവണ കളനാശിനി പ്രയോഗിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒരു ഏക്കർ കൃഷിയിറക്കാൻ മുവ്വായിരത്തോളം രൂപ ചെലവായതായി കർഷകർ പറയുന്നു. ഓണത്തിന് മുമ്പ്​ കൊയ്​​െതടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. കർഷകർക്ക് ഉടൻ നഷ്​ടപരിഹാരം ലഭ്യമാക്കണമെന്ന് സമിതി ഭാരവാഹികളായ എൻ.സി. ഗോപാലൻ, എൻ.ആർ. രവീന്ദ്രൻ, ശിവദാസൻ, മോഹൻദാസ്, ഗോപിനാഥൻ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം = pew kala nashipicha nelkrishi കളമൂടി നശിച്ച മണ്ണൂർ ഞാറക്കോട് പാടശേഖരത്തിലെ നെൽകൃഷി വീഴാറായ വൈദ്യുതി കാലിന് ചുവട്ടിൽ ഭീതിയോടെ കുടുംബം മാങ്കുറുശി: മഴയിൽ വീഴാറായി നിൽക്കുന്ന വൈദ്യുതി കാലിന് താഴെ ഭീതിയോടെ നായാടി കോളനിയിലെ ഒരു കുടുംബം. മാങ്കുറുശി പോക്കണംകുന്ന് നായാടി കോളനിയിലെ ലക്ഷ്മിയും കുടുംബവുമാണ് മാസങ്ങളായി വീട്ടിൽ ഭീതിയോടെ കഴിയുന്നത്. പാടവരമ്പിലായി വീടിന് തൊട്ടുരുമ്മിയാണ് വൈദ്യുതികാൽ. കഴിഞ്ഞ മഴയിൽ പോസ്​റ്റ്​ ചരിഞ്ഞതോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി താൽക്കാലികമായി ശരിയാക്കി. എന്നാൽ ഇത്തവണത്തെ മഴയിൽ വീണ്ടും പോസ്​റ്റ്​ അടിഭാഗം ഇളകി കിടക്കുകയാണ്. പറളി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലാണ് പോസ്​റ്റ്​. ഇവമാറ്റി സ്ഥാപിക്കണമെന്ന്​ വെൽഫയർപാർട്ടി കോങ്ങാട് മണ്ഡലം സെക്രട്ടറി ശംസുദ്ദീൻ മാങ്കുറുശി ആവശ്യപ്പെട്ടു. ചിത്രം = pke nayadi colony electirc post മാങ്കുറുശി പോക്കണംകുന്ന് നായാടി കോളനിക്ക് സമീപം വീഴാറായ വൈദ്യുതി കാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.