രണ്ടുവയസ്സുകാരിയുടെ ചികിത്സ:​ 25 ലക്ഷം നല്‍കി എം.എ. യൂസുഫലി

‍ഷൊർണൂർ: അപൂര്‍വരോഗം ബാധിച്ച ഷൊര്‍ണൂര്‍ കല്ലിപ്പാടത്തെ രണ്ടുവയസ്സുകാരി ഗൗരിലക്ഷ്മിക്ക്​ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ചികിത്സ സഹായമായി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച ഗൗരിലക്ഷ്മിക്ക്​ മരുന്നിനും ചികിത്സക്കുമായി 16 കോടി രൂപയാണ് വേണ്ടത്. നാട്ടുകാരുടെയും മറ്റ് സുമനസ്സുകളുടെയും സഹായത്തോടെ 13 കോടി രൂപ കുടുംബം സമാഹരിച്ചു. ബാക്കി മൂന്ന്​ കോടി സമാഹരിക്കാൻ ഗൗരിലക്ഷ്മിയുടെ പിതാവ്​ ലിജു പരിശ്രമം തുടരുന്നതിനിടെയാണ് എം.എ. യൂസുഫലിയുടെ ഇടപെടൽ. ലുലു ഗ്രൂപ് ഇന്ത്യ മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ ചേർന്ന് ഗൗരിലക്ഷ്മിയുടെ വീട്ടിലെത്തി തുക കൈമാറി. (പടം. PEW PKD LULU : ഗൗരിലക്ഷ്മിയുടെ പിതാവ്​ ലിജുവിന് ലുലു ഗ്രൂപ് ഇന്ത്യ മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ എന്നിവർ ചേർന്ന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.