പട്ടാമ്പി മൾട്ടി ലെവൽ പാർക്കിങ്:  10 കോടി രൂപയുടെ ഭരണാനുമതിയായി

പട്ടാമ്പി മൾട്ടി ലെവൽ പാർക്കിങ്: 10 കോടിയുടെ ഭരണാനുമതി പട്ടാമ്പി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന നഗരസഭ മൾട്ടി ലെവൽ പാർക്കിങ്ങിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ്‌ മുഹ്സിൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഴയ കെ.എസ്.ആർ.ടി.സി ബസ്​സ്റ്റാൻഡിലാണ് ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം ഒരുങ്ങുന്നത്. 10 കോടി 25 ലക്ഷം രൂപ ചെലവിൽ 75 കാറുകൾക്കും 680 ബൈക്കുകൾക്കും ഒരേസമയം പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്. 2020 -21 ബജറ്റിലായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം. മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റം യാഥാർഥ്യ മാകുന്നതോടെ തിരുവനന്തപുരം കോർപറേഷൻ, ഗുരുവായൂർ നഗരസഭ എന്നിവക്കു ശേഷം മൾട്ടി ലെവൽ പാർക്കിങ് സിസ്റ്റമുള്ള മൂന്നാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി പട്ടാമ്പി നഗരസഭ മാറും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് ആവശ്യമെങ്കിൽ വാഹനങ്ങൾ വാട്ടർ സർവിസ് ചെയ്യാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുമുള്ള സൗകര്യം പാർക്കിങ് സിസ്റ്റത്തിൽ ഉണ്ടാകും. സോളാർ സംവിധാനത്തോ ടുകൂടിയായിരിക്കും പാർക്കിങ് സിസ്റ്റം പ്രവർത്തിക്കുക. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, മരാമത്ത് കാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. വിജയകുമാർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.